Kerala

കരൂർ പഞ്ചായത്തിൽ ട്വന്റി 20 മോഡൽ ഭരണം വേണം:കിഴക്കമ്പലം മോഡൽ വികസന സ്വപ്നങ്ങളുമായി കുറെ ചെറുപ്പക്കാർ മുന്നോട്ട്

Posted on

കോട്ടയം :പാലാ :കോട്ടയം ജില്ലയിലെ കരൂർ പഞ്ചായത്ത് മാറുകയാണ് .മുഖ്യധാരാ കക്ഷികളുടെ അപചയം കണ്ട് മനസ്സ് മടുത്ത കുറെ ആൾക്കാർ ചേർന്ന് ട്വന്റി 20 യുടെ കരൂർ പഞ്ചായത്ത് കമ്മിറ്റി രൂപീകരിച്ചപ്പോൾ സംഘാടകരുടെ കണക്ക് കൂട്ടൽ തെറ്റി.25 പേരെ പ്രതീക്ഷിച്ച കമ്മിറ്റിയിലേക്ക് ആവേശത്തോടെ വന്നെത്തിയത് നൂറിന് മുകളിൽ ആൾക്കാരായിരുന്നു.അവരെല്ലാവരും ഒരേ ശ്വാസത്തിൽ പറഞ്ഞത് നിലവിലുള്ള രാഷ്ട്രീയ പാർട്ടികളോട് തങ്ങൾക്കുള്ള വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു പുതിയൊരു ശക്തിക്കു പിന്നിൽ തങ്ങൾ അണിനിരക്കും എന്നായിരുന്നു.

കമ്മിറ്റി രൂപീകരണം അറിഞ്ഞ മുഖ്യധാരാ കക്ഷികളും ഭീഷണികളും ;ചോദ്യശരങ്ങളുമായി അണിനിരന്നെങ്കിലും ആ യൂണിറ്റ് രൂപീകരണം സൃഷ്ട്ടിച്ച അലയൊലികൾ കരൂർ പഞ്ചായത്താകെ വീശിയടിക്കുകയാണ് .കാര്യങ്ങൾ അന്വേഷിച്ച കോട്ടയം മീഡിയയോട് ട്വന്റി 20 പ്രവർത്തകർ പറഞ്ഞ കാര്യങ്ങൾ കേട്ടാൽ പഞ്ചായത്തിൽ നടമാടുന്ന അഴിമതികളെ കുറിച്ച് ഏകദേശ ധാരണലഭിക്കും.

കഴിഞ്ഞ ഭരണ സമിതി കരൂർ പഞ്ചായത്ത് ഓഫീസിന്റെ രണ്ടാം നിലയിലേക്ക് കയറുവാനായി ഇരുമ്പ് ഗോവണി നിർമ്മിച്ചു .അതിനു ആറ് ലക്ഷം രൂപായാണ് വകയിരുത്തിയത്.നമ്മുടെ വീട്ടിൽ ഒരു ഇരുമ്പ് ഗോവണി ഉണ്ടാക്കിയാൽ അരലക്ഷം രൂപയിൽ താഴെ മുടക്കു മുതലേ ആവൂ എന്ന് ട്വന്റി 20 പ്രവർത്തകർ പറഞ്ഞു.പക്ഷെ ആറ് ലക്ഷം രൂപായാണ് ഇതിനായി കരൂർ പഞ്ചായത്ത് ചിലവഴിച്ചത്.അതുകൊണ്ടും തീർന്നില്ല പുതിയ ഭരണ സമിതി അധികാരത്തിൽ കയറിയപ്പോൾ  ഗോവണിക്ക് സൗന്ദര്യം പോരെന്നു കണ്ടെത്തി അത് പൊളിച്ചു കളയുവാനും പുതിയത് നിർമ്മിക്കുവാനും തീരുമാനിച്ചു.പുതിയ ഗോവണിക്കു ചെലവിട്ടത് ഏഴ് ലക്ഷം രൂപായായിരുന്നു.നാട്ടിലെ ജനങ്ങളുടെ നികുതിപ്പണമല്ലേ ഇങ്ങനെ കുറെ രാഷ്ട്രീയക്കാർ കൈയ്യിട്ടു വരുന്നത് എന്ന് ട്വന്റി 20 പ്രവർത്തകർ ചോദിക്കുന്നു .

തീർന്നില്ല പഴയ ഇരുമ്പു ഗോവണിയുടെ ഇരുമ്പു സാധന സാമഗ്രികൾ മൊത്തം സ്വകാര്യ വ്യക്തി രഹസ്യമായി കൊണ്ട് പോയി നാല് ലോറിക്കാണ്  സാധനങ്ങൾ സ്വകാര്യ വ്യക്തി കൊണ്ട് പോയത്.എല്ലാത്തിനും കൂടെ പതിനായിരം രൂപാ വിലയിട്ടാണ് സ്വകാര്യ വ്യക്തി കടത്തിക്കൊണ്ടു പോയത് .ഇങ്ങനെയുള്ള ഭരണമാണിപ്പോൾ കരൂർ പഞ്ചായത്തിൽ നടക്കുന്നത് .നമ്മുടെ നാട്ടിൽ സ്ഥാപിക്കുന്ന വെയിറ്റിങ് ഷെഡ്ഡുകൾക്ക് എത്ര ലക്ഷമാണ് തുക മുടക്കുന്നത് 15 ലക്ഷം മുതൽ 25 ലക്ഷം വരെയാണ് വെയിറ്റിങ്  ഷെഡ്ഡുകൾക്കായി വകയിരുത്തുന്നത്.എന്നാൽ ഇത് കൊണ്ട് വളരെയധികം വെയിറ്റിങ് ഷെഡ്ഡുകൾ  തീർക്കാമെന്നിരിക്കെയാണ് ജനങ്ങളുടെ പണം ഇങ്ങനെ രാഷ്ട്രീയക്കാർ ധൂർത്ത് അടിക്കുന്നത്.

മൂവാറ്റുപുഴയിലെ കുട കമഴ്ത്തി വച്ചതു പോലുള്ള വെയിറ്റിങ് ഷെഡിന് 35 ലക്ഷം രൂപായാണ് മുടക്കിയിട്ടുള്ളത് .മഴയും വെയിലും ഏൽക്കുന്ന രീതിയിലുള്ള ഈ നിർമ്മാണ അശാസ്ത്രീയതയെ പൊതുജനം ചോദ്യം ചെയ്യേണ്ട കാലം അതിക്രമിച്ചെന്നു ട്വന്റി 20 പ്രവർത്തകർ ഒന്നടങ്കം പറയുന്നു .കരൂർ പഞ്ചായത്തിലും കിഴക്കമ്പലം മോഡൽ വികസനം വരണം.കിഴക്കമ്പലം മോഡൽ വികസനം കാണുവാൻ പോയ സംഘത്തിൽപെട്ടവർ അവിടുത്തെ മെഡിക്കൽ സ്റ്റോറിലെ കാര്യങ്ങൾ എടുത്തു പറഞ്ഞു.14000 രൂപാ പാലായിൽ നൽകി വാങ്ങിയ മരുന്നിന് കിഴക്കമ്പലം മാർക്കറ്റിൽ നൽകിയത്  885 രൂപ മാത്രം .

ആദർശം പറയുക മാത്രമല്ല ആദർശം അനുഭവ വേദ്യമാക്കുകയാണ് ട്വന്റി 20 ചെയ്യുന്നതെന്ന് കരൂർ പഞ്ചായത്ത് ട്വന്റി 20 യുടെ കൺവീനർ ജയൻ കാരമുള്ളിൽ(9778154758) കോട്ടയം മീഡിയയോട് പറഞ്ഞു.അടുത്ത തവണ കരൂർ പഞ്ചായത്തിൽ പതിനാറോ പതിനേഴോ സീറ്റുകളാവും ഉണ്ടാവുക.അതിൽ ഒമ്പതെണ്ണം വിജയിച്ചാൽ ഭരണം ട്വന്റി 20 ക്കായിരിക്കും .ഇപ്പോൾ തന്നെ പ്രഗത്ഭ മതികൾ ഞങ്ങളുമായി ബന്ധപ്പെട്ടു കൊണ്ടാണിരിക്കുന്നത്.ഇനി ഒന്നര വര്ഷം കൂടെയുണ്ട് തെരെഞ്ഞെടുപ്പിന് .ആ സമയം ഉപയോഗപ്പെടുത്തി കരൂരിൽ ജന മുന്നേറ്റത്തിന്റെ ശംഖൊലി ട്വന്റി 20 ഉയർത്തുക തന്നെ ചെയ്യും.മുഖ്യധാരാ രാഷ്ട്രീയ പാർട്ടി നേതാക്കൾ ഇപ്പോൾ തന്നെ ട്വന്റി 20 യുമായി മുന്നോട്ട് പോകരുതെന്ന് പറയുന്നുണ്ട്.അത് അവരുടെ തന്നെ പാർട്ടിയുടെ വിശ്വാസ്യത ഇല്ലായ്മയിൽ നിന്നും  ;ജനങ്ങൾ അവരെയാരെയും വിശ്വസിക്കുന്നില്ല എന്ന യാഥാർഥ്യത്തിൽ  നിന്നുമാണ്  ഇത്തരം ആശങ്കൾ അവർക്കുണ്ടാവുന്നതെന്നു ജയൻ കാരമുള്ളിൽ കോട്ടയം മീഡിയയോട് പറഞ്ഞു .ശുഭാപ്തി വിശ്വാസത്തോടെ ഒരു സംഘം ചെറുപ്പക്കാർ മുന്നേറുകയാണ് കരൂർ പഞ്ചായത്തിൽ ട്വന്റി 20 പതാക പാറിക്കുവാനായി.ഇവിടെ 25 വര്ഷം ഈട് നിൽക്കുന്ന റോഡുകൾ വേണം .കരിങ്കൽ പാകിയ കുളങ്ങൾ വേണം . ജനകീയ മെഡിക്കൽ സ്റ്റോറുകൾ വേണം.ജനകീയ പച്ചക്കറി മാർക്കറ്റുകൾ വേണം ആദർശം നമ്മുടെ കൺമുന്നിൽ സാധിതമാക്കുവാൻ നമുക്കൊരുമിക്കാം.

തങ്കച്ചൻ പാലാ 
കോട്ടയം മീഡിയാ 

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version