Kottayam

വയനാട്ടിൽ കാരുണ്യ മഴ പെയ്യുമ്പോൾ നാട്ടിൽ കാരുണ്യ മഴ പൊഴിച്ച് മൈക്കിൾ കാവുകാട്ട്

Posted on

പാലാ :വയനാട്ടിൽ ദുരിതത്തിൽ കഴിയുന്നവരെ രക്ഷിക്കാൻ കേരളം ഒരു മനസ്സോടെ ഒന്നിക്കുമ്പോൾ നാട്ടിൽ ദുരിതമനുഭവിക്കുന്നവരെ സനാഥരാക്കുവാനുള്ള   ശ്രമത്തിലാണ് പാലായിലെ മൈക്കിൾ കാവുകാട്ട് എന്ന പൊതു പ്രവർത്തകൻ .നേരത്തെ പറഞ്ഞുറപ്പിച്ചതിൻ  പ്രകാരം   നിർധന കുടുംബത്തിന്  മൈക്കിൾ കാവുകാട്ട് ഭവനം വെച്ച് നൽകി. പൂവരണി മീനിച്ചിൽ താമസിക്കുന്ന  രത്നമ്മ വെള്ളാപാടിനാണ് മൈക്കിൾ കാവുകാട്ട്  ഭവനം വെച്ച് നൽകിയത്.

തന്റെ ബിസിനസിൽ നിന്ന് ലഭിക്കുന്ന ലാഭമുപയോഗിച്ച് ഇതിനു മുൻപും പൊതു പ്രവർത്തകനായ മൈക്കിൾ കാവുകാട്ട് നിർധനരെ സഹായിച്ചിരുന്നു.എളിയവരിൽ ഒരുവന് നീ നൽകുന്ന സഹായം മുകളിൽ ഇരിയ്ക്കുന്ന ദൈവം കാണുമെന്നുള്ള ആപ്ത വാക്യമാണ് മൈക്കിൾ കാവുകാട്ട് എന്ന പൊതു പ്രവർത്തകനെ നയിക്കുന്നത് .

യുഡിഎഫ് നിയോജകമണ്ഡലം കൺവീനർ ജോർജ് പുളിങ്കാട് അധ്യക്ഷത വഹിച്ച യോഗത്തിൽ മാണി സി കാപ്പൻ MLA ഉദ്ഘാടനം ചെയ്തു വീടിന്റെ താക്കോൽ കൈമാറി യോഗത്തിൽ സന്തോഷ് കാവുകാട്ട്; ജോസ് വേരനാനി; ജോഷി വട്ടക്കുന്നേൽ; രാജൻ ജന്മഭൂമി; എം പി കൃഷ്ണൻ നായർ; പ്രശാന്ത് വള്ളിച്ചിറ; ഷാജി അഞ്ചു കണ്ടം; റോയി വല്ലനാട്ട്; ബേബി വെള്ളിയോപ്പള്ളി എന്നിവർ പ്രസംഗിച്ചു മൈക്കിൾ കാവുകാട്ടിന്റെ ഈ നല്ല പ്രവർത്തനങ്ങൾ മറ്റുള്ളവർക്ക് പ്രചോദനമാകട്ടെ എന്ന് മാണി സി കാപ്പൻ എം എൽ എ  അഭിപ്രായപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version