Kerala
ധന്യൻ കദളിക്കാട്ടിൽ മത്തായി അച്ചന്റെ ജീവചരിത്രം അഭ്രപാളികൾ വരുന്നു
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിൽ മധ്യകേരളത്തിൽ മനുഷ്യഹൃദയങ്ങളെ തൊട്ടറിഞ്ഞ ആലംബഹീനർക്കും അശരണർക്കും അത്താണിയായി വർത്തിച്ച ഒരു യോഗിവര്യനായിരുന്നു ധന്യൻ കദളിക്കാട്ടിൽ മത്തായി അച്ചൻ .
അജ്ഞതയും ദാരിദ്ര്യവും ഉച്ച നീചത്വങ്ങളും മറ്റ് തിന്മകളും മൂലം തകർക്കപ്പെട്ട സമൂഹത്തിന്റെ സമുദ്ധാരണത്തിനായി രണത്തിനായി ജീവിതം സമർപ്പിച്ച ഇദ്ദേഹം ഒരു വലിയ തിരുഹൃദയഭക്തനായിരുന്നു. തന്റെ പ്രേഷിത ദൗത്യം എക്കാലവും തുടരണംഎന്നആഗ്രഹത്തോടെഅദ്ദേഹം തിരുഹൃദസന്യാസിനി സമൂഹത്തിനുതുടക്കമിട്ടു. ഈപുണ്യപുരുഷനെ എല്ലാവരും അറിയണം എന്ന ആഗ്രഹത്തോടെ SH Media Pala തയ്യാറാക്കിയ തിരുഹൃദയദാസൻ എന്ന ഡോക്യൂ ഫിക്ഷൻ 2024 May 23 നു മാർ ജോസഫ് കല്ലറങ്ങാട്ട് പ്രകാശനം ചെയ്തു.
Sr. Teena Kattakkayam SH,script തയ്യാറാക്കി ശ്രീ സുജിത്ത് തോമസ് സംവിധാനം ചെയ്ത ഈ ലഘു ചിത്രം ഗുഡ്നസ്സ് ടിവി ഓഗസ്റ്റ് ആദ്യവാരം സംരക്ഷണം ചെയ്യും.
എസ്എച്ച്കോൺഗ്രിഗേഷൻനിർമ്മാണ ചുമതല വഹിച്ചിരിക്കുന്ന ഈ ഹ്രസ്വ ചിത്രത്തിൽ കദളിക്കാട്ടിൽ അച്ച നായി വേഷം ഇടുന്ന ബഹുമാനപ്പെട്ട ടോണി ചൊവ്വേലിക്കുടി അച്ൻ മികവാർന്ന അഭിനയം കാഴ്ചവച്ചു.
സീരിയൽ രംഗത്ത് പരിചയമുള്ള നടി നടന്മാർ ‘തിരുഹൃദയദാസനെ ‘പ്രേക്ഷകർക്ക് കൂടുതൽ ആസ്വാദ്യ ജനകമാക്കി. ഈ ചിത്രത്തിന്റെ സാങ്കേതികകാര്യങ്ങൾ കൈകാര്യംചെയ്തത് സിനിമാ നിർമ്മാണരംഗത്ത് പ്രാവീണ്യമുള്ളവരാണ് എന്നതുംശ്രദ്ധേയമാണ്..എസ് എച്ച് മീഡിയ പാലായുടെനേതൃത്വത്തിൽ തയ്യാറാക്കിയ
40 മിനിറ്റ് സമയം വരുന്ന ഈ ലഘു ചിത്രം ധന്യൻ കദളിക്കാട്ടിൽ മത്തായി അച്ചന്റെ ജീവിതത്തിന്റെ ഒരു നേർക്കാഴ്ചയാണ്.
Gooness TV യുടെ സംപ്രേഷണം സമയം
2024 Aug 4th 5pm
2024Aug 5th 4am
2024 Aug 5th 5pm
2024Aug 10th 10.30am