Kerala
അനധികൃത മദ്യ വിൽപ്പന: യുവാവിനെ 4.5 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമായി അറസ്റ്റ് ചെയ്തു
കോട്ടയം എക്സൈസ് സർക്കിൾ ഓഫീസിലെ AEI (g) ആനന്ദരാജ് B യുടെ നേതൃത്വത്തിൽ നടത്തിയ പട്രോളിങ്ങിനിടെ കടയുടെ മുൻവശം വെച്ച് മദ്യ വില്പന നടത്തിയ കുറ്റത്തിന് കോട്ടയം താലൂക്കിൽ പെരുമ്പായിക്കാട് വില്ലേജിൽ പാറമ്പുഴ ദേശത്ത് കരിങ്ങാം തറ വീട്ടിൽ കൃഷ്ണൻ നായർ മകൻ അനീഷ് .കെ (43/2024) എന്നയാൾക്കെതിരെ കേസ് എടുത്തു.
4.5 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവും, മദ്യം വിറ്റ വകയിൽ ലഭിച്ച 860/- രൂപ തൊണ്ടി മണിയായും കണ്ടുകെട്ടിയിട്ടുള്ളതാണ് . തുടർന്ന് തൊണ്ടി വകകളും കേസ് രേഖകളും പ്രതിയെയും ഏറ്റുമാനൂർ റേഞ്ച് ഓഫീസിൽ ഹാജരാക്കി.പാർട്ടിയിൽ AEl (g) കണ്ണൻ .സി. CEO മാരായ എസ്. സുരേഷ്, ജോസഫ് കെ. ജി എന്നിവർ പങ്കെടുത്തു.