Kerala
ആം ആദ്മി പാർട്ടിയുടെ കോൺഗ്രസ്;ഇടത് പ്രീണന നയം കേരളം പോലുള്ള സംസ്ഥാനത്ത് ബിജെപി യെ വളർത്തി
കോട്ടയം :2026 ലെ നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് , കേരളം വലിയൊരു രാഷ്ട്രീയ മാറ്റത്തിന് തുടക്കം കുറിക്കും എന്ന കാര്യത്തിൽ സംശയമില്ല. ഇടതുപക്ഷ- വലതുപക്ഷ രാഷ്ട്രീയം ഈ നാട്ടിലെ ജനങ്ങളെ കുത്തുപാള എടുപ്പിക്കുമ്പോൾ; ജാതീയ-വർഗീയ ചേരിതിരിവിന് ഇത്തരം രാഷ്ട്രീയ പാർട്ടികൾ ചുക്കാൻ പിടിക്കുമ്പോൾ; ഇന്നാട്ടിലെ പൊറുതിമുട്ടിയ സാധാരണ ജനങ്ങൾ മൂന്നാമതൊരു alternative നെ അന്വേഷിക്കുന്നതിന്റെ തുടക്കമാണ് ഈ സമീപകാലത്തുണ്ടായ ബിജെപി മുന്നണിയുടെ ശക്തമായ രാഷ്ട്രീയ മുന്നേറ്റം.
റോയി ജോർജ് 20-20
പരമ്പരാഗത രാഷ്ട്രീയപാർട്ടികളുടെ തെറ്റായ നിലപാടിലൂടെ ജീവിതം വഴിമുട്ടിയ സാധാരണ ജനം 2021-2022 കാലഘട്ടങ്ങളിൽ ആം ആദ്മി പാർട്ടിയിലൂടെ പുതിയൊരു രാഷ്ട്രീയ മുന്നേറ്റത്തിന് തുടക്കം കുറിക്കുവാൻ തയ്യാറായി. എന്നാൽ, കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങളോട് ഒരു സോഫ്റ്റ് കോണർ (soft corner) നയം സ്വീകരിച്ച കേജ്രിവാളും സംഘവും AAP എന്ന രാഷ്ട്രീയ പ്രസ്ഥാനത്തെ കേരളത്തിൽ വളർത്തുവാൻ ശ്രമിച്ചില്ല എന്ന് മാത്രമല്ല , ഈ കാലഘട്ടത്തിൽ കേരളത്തിൽ അതിവേഗം വളർന്നുകൊണ്ടിരുന്ന ആം ആദ്മി പാർട്ടിയെ അതിൻറെ ദേശീയ നേതൃത്വം തകർക്കുന്ന നയങ്ങൾ സ്വീകരിക്കുകയും ചെയ്തു. ഏറെ പ്രതീക്ഷയോടെ പുതിയൊരു രാഷ്ട്രീയ മുന്നേറ്റത്തെ ഇരുകൈ നീട്ടി സ്വീകരിച്ച കേരള ജനതയുടെ നിരാശയിൽ നിന്ന് ; ഇത്തരം നവ രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക് കേരളത്തിൽ വളരുവാൻ സാധ്യമല്ല എന്ന കേരളത്തിലെ സാധാരണ ജനങ്ങളുടെ കാഴ്ചപ്പാടിൽ നിന്ന് , പുതിയൊരു രാഷ്ട്രീയ പരീക്ഷണത്തിന് കേരളത്തിലെ സാധാരണ ജനം തയ്യാറായതിന്റെ പരിണിതഫലമാണ് ഇന്ന് ബിജെപിയുടെ രാഷ്ട്രീയ മുന്നേറ്റത്തിന് കാരണമായത് എന്ന കാര്യത്തിൽ സംശയമില്ല.
ആം ആദ്മി പാർട്ടിയുടെ മുഖ്യ എതിരാളി ബിജെപി ആണെന്നിരിക്കെ, ബിജെപി ഭരണം നടത്തുന്ന, സംസ്ഥാനങ്ങളിൽ മാത്രമായി AAP ശ്രദ്ധ കേന്ദ്രീകരിച്ചപ്പോൾ , കേരളം പോലുള്ള സംസ്ഥാനങ്ങളിൽ ഭാവിയിൽ ഉണ്ടാകുന്ന വലിയ സാധ്യതകളെ ഇവർക്ക് തിരിച്ചറിയാൻ പറ്റാതെ പോയി എന്നുള്ളത് വസ്തുത തന്നെയാണ്. കോൺഗ്രസിനോടും പ്രത്യേകിച്ച് ഇടതുപക്ഷത്തോടും അനുകൂലമായ നിലപാടുകൾ സ്വീകരിച്ച AAP, ഇവിടെ ബിജെപി പോലുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക് വളരുവാനുള്ള നിലം ഒരുക്കി കൊടുത്തു എന്നുള്ളതാണ് സത്യം.AAP യുടെ ഇത്തരം നിലപാടില്ലായ്മ കേരളത്തിലെ ട്വൻറി-20 പോലുള്ള ജനക്ഷേമ രാഷ്ട്രീയ പാർട്ടികളുടെ വളർച്ചയെയും നിലനിൽപ്പിനെ പോലും സാരമായി ബാധിച്ചു എന്നുള്ളതും വസ്തുത തന്നെയാണ്.
ഇടതുപക്ഷ- വലതുപക്ഷ രാഷ്ട്രീയ മുന്നണികളുടെ ജനദ്രോഹ നയങ്ങൾക്കെതിരെ വർഗീയ ജാതീയ കൂട്ടുകെട്ടുകൾക്കെതിരെ ശക്തമായി ഉരുത്തിരിഞ്ഞ രാഷ്ട്രീയ വിരുദ്ധ വികാരം മുതലാക്കുവാൻ കേരളത്തിലെ നവ രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക് സാധിച്ചില്ല . അത് ബിജെപിക്ക് അനുകൂലമായ രാഷ്ട്രീയ – സാമൂഹ്യ സാഹചര്യം സൃഷ്ടിക്കപ്പെടുന്നതിന് സഹായിച്ചു.