Kerala

വലവൂർ റൂട്ടിൽ ബോയ്‌സ് ടൗൺ ജങ്ഷന് സമീപം കാലിയായ വീപ്പകൾ കൊണ്ട് കുഴിയടക്കൽ പി ഡബ്ലിയൂഡിയുടെ പുതിയ ടെക്നൊളജിക്കെതിരെ ജോയി കളരിക്കൽ രംഗത്ത്

Posted on

പാലാ.പൊതൂ മരാമത്ത് വകുപ്പിന്‍റെ പുതിയ പദ്ധതി കാലിയായി ടാറിങ്ങു വീപ്പുകള്‍ കൊണ്ടു റോഡിലെ വലിയ കുഴി അടയ്ക്കല്‍.പാലാ  വലവൂർ  ഉഴൂവര്‍ റോഡില്‍ ബോയ്സ് ടൗണിനു സമീപത്ത്  റോഡിലാണ് ഇത്  കാണാന്‍ കഴിയുന്നത് . സമീപത്ത്  തന്നെ ചെറിയതും  ,വലിയതുമായനിരവധി കുഴികള്‍ വേറെ ഉണ്ട് .വീപ്പുകള്‍ വച്ചിരിക്കുന്ന ഭാഗത്ത്  രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പു റോഡിന്‍റെ സൈഡ് ഇടിഞ്ഞതാണ് .കുഴികള്‍ വലുതായപ്പോഴാണ്  വീപ്പുകള്‍ വച്ചു കുഴികള്‍ അടച്ചത് .വലിയ വാഹനങ്ങള്‍ വരുമ്പോള്‍ സൈഡ് കൊടുത്ത് പോകുന്ന ചെറിയ വാഹനങ്ങള്‍ ഈ കുഴിയില്‍ ചാടാതെ ഇരിക്കുവാന്‍ വേണ്ടി ആണ് വീപ്പുകള്‍ വച്ചു അടച്ചു സുരക്ഷ ഒരുക്കിയത് .

മഴയത്ത്  മണ്ണ് ഒഴുകി റോഡില്‍ അടഞ്ഞു കൂടി കിടക്കുന്നത്  മൂലം വാഹനങ്ങള്‍ ഓടുമ്പോള്‍ കാല്‍നടക്കാരുടെ ദേഹത്തേയ്ക്കും,വസ്ത്രങ്ങളിലേയ്ക്കും ചെളി വെള്ളം തെറിക്കുകയാണ് . ഈ റോഡില്‍ തന്നെ ഇടനാട് പാറത്തോട്  വളവു തിരിയുന്നിടത്ത്  അനവധി കുഴികളാണ് ഉള്ളത് .റോഡു മുന്‍ പരിചയം ഇല്ലാതെ വരുന്ന ഡ്രൈവര്‍മാരാണ് കുടുതല്‍ അപകടത്തില്‍പ്പെടുന്നത് .വളവു തിരിഞ്ഞു വരുമ്പോള്‍ പെട്ടെന്നു കാണ്ണന്ന കുഴികളില്‍ ചാടാതെ വാഹനങ്ങള്‍ വെട്ടിക്കുമ്പോഴാണ് അപകടം ഉണ്ടാകുന്നത് .റോഡു നിരന്ന കുഴികള്‍ മൂലം ചെറിയ വാഹനങ്ങള്‍ക്കാണ്  കുടുതല്‍ ദുരിതങ്ങള്‍ അനുവഭിക്കേണ്ട വരുന്നത്  .

അടിയന്തരമായ് റോഡിന്‍റെ ശോചനീയാവസ്ഥ പരിഹരിക്കാത്ത പക്ഷം പൊതൂമരാമത്ത്  ഓഫീസിനു മുമ്പാകെ ധര്‍ണ്ണ സമരം നടത്തൂവാന്‍ പാലാ പൗരാവകാശ സമിതി പ്രസിഡണ്ട്  ജോയി കളരിക്കലിന്‍റെ അദ്ധൃക്ഷതയില്‍ കൂടിയ യോഗം തീരുമാനിച്ചു .

 

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version