Kerala
എറണാകുളം ബംഗളൂരു വന്ദേ ഭാരത് എക്സ്പ്രസ് സ്പെഷൽ സർവീസ് ആരംഭിക്കുന്നു., ആഴ്ചയിൽ മൂന്ന് ദിവസമാണ് സർവീസ്
കൊച്ചി: എറണാകുളം ബംഗളൂരു വന്ദേ ഭാരത് എക്പസ് സ്പെഷൽ സർവീസ് ആരംഭിക്കുന്നു. ആഴ്ചയിൽ മൂന്ന് ദിവസമാണ് സർവീസ്. ഈ മാസം 31നാണ് ആദ്യ സർവീസ്. നിലവിൽ ഓഗസ്റ്റ് 25 വരെയാണ് ട്രെയിൻ ഓടിക്കാൻ തീരുമാനിച്ചിരിക്കുന്നത്. ബംഗളൂരുവിൽ നിന്നുള്ള സർവീസ് ഓഗസ്റ്റ് 1 മുതൽ 26 വരെയാണ്.
എറണാകുളത്തു നിന്നു ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിലും (06001), ബം ഗളൂരുവിൽ നിന്നു വ്യാഴം, ശനി, തിങ്കൾ ദിവസങ്ങളിലും (06002) ആയിരിക്കും സർവീസ്. എറണാകുളത്തു നിന്നു ഉച്ചയ്ക്ക് 12.50നു യാത്ര തിരിച്ചു രാത്രി 10നു ബംഗളൂരുവിൽ എത്തും. ബംഗളൂരുവിൽ നിന്നു രാവിലെ 5.30നു തിരിച്ച് ഉച്ചയ്ക്ക് 2.20നു എറണാകുളത്ത് എത്തും.