Kerala
കാർഗിൽ യുദ്ധവിജയത്തിൻ്റെ 25-ാം വാർഷികം ആഘോഷിച്ചു
കോട്ടയം : കറുകച്ചാൽ ;എൻ എസ് എസ് ഹയർ സെക്കണ്ടറി സ്കൂൾ കറുകച്ചാലിലെ നാഷണൽ സർവ്വീസ് സ്കീo യൂണിറ്റ് കാർഗിൽ യുദ്ധവിജയത്തിൻ്റെ 25-ാം വാർഷികം ആഘോഷിച്ചു. കാർഗിൽ യുദ്ധത്തിൻ്റെ വീഡിയോകളും, ചിത്രങ്ങളു സ്കൂളിൽ പ്രദർശിപ്പിച്ചു.
കാർഗിൽ യുദ്ധത്തിൽ പങ്കെടുത്ത കടപ്ര സ്വദേശി കേണൽ ജയചന്ദ്രൻ വീഡിയോ സന്ദേശം നൽകി. രാഷ്ട്രത്തിൻ്റെ ഐക്യവും അഖണ്ഡതയും കാത്തു സൂക്ഷിക്കേണ്ടതിൻ്റെ ആവശ്യകത സ്കൂളിൽ നടന്ന പോസ്റ്റർ പ്രദർശനത്തിലൂടെ വ്യക്തമാക്കി. പ്രിൻസിപ്പൽ മനു. പി. നായർ പോസ്റ്റർ പ്രദർശനം ഉദ്ഘാടനം ചെയ്തു.