Kerala
പാലാ -അരുണാപുരം ബൈപ്പാസിലെ വിവാദ കെട്ടിടം പൊളിച്ച് മാറ്റുക:കേരളാ കോൺഗ്രസ് (ബി) ജനകീയ കൂട്ടായ്മ നടത്തി
പാലാ :പാലാ -അരുണാപുരം ബൈപ്പാസിലെ വിവാദ കെട്ടിടം പൊളിച്ച് മാറ്റുനാമെന്നു ആവശ്യപ്പെട്ടുകൊണ്ട് :കേരളാ കോൺഗ്രസ് (ബി) ജനകീയ കൂട്ടായ്മ നടത്തി. കേരള കോൺഗ്രസ് (ബി) പാലാ നിയോ.മണ്ഡലം കമ്മിറ്റി പാലാ -അരുണാപുരം ബൈപ്പാസ് പൂർത്തീകരിക്കാൻ വർഷങ്ങളായി തടസ്സമായി നിൽക്കുന്ന കെട്ടിടം പൊളിച്ചു മാറ്റാത്തതിൽ പ്രതിഷേധിച്ച് നടത്തിയ ജനകീയ കൂട്ടായ്മയും ബഹു .പിഡബ്ല്യുഡി മിനിസ്റ്റർ മുഹമ്മദ് റിയാസ് അവർകൾക്ക് ഭീമ ഹർജി കൊടുക്കുന്നതിനുള്ള ഒപ്പ് ശേഖരണവും.പാലാ നിയോ. പ്രസിഡൻറ് വേണു വേങ്ങയ്ക്കൽ അധ്യക്ഷനും ,പാർട്ടി ജില്ലാപ്രസിഡന്റ് പ്രശാന്ത് നന്ദകുമാർ ഉദ്ഘാടനം ചെയ്തു .സംസ്ഥാന ജോ. സെക്രട്ടറി ഔസേപ്പച്ചൻ ഓടയ്ക്കൽ ,KTUC (B) സംസ്ഥാന പ്രസിഡൻറ് മനോജ് മാഞ്ചേരി ,
ജില്ല വൈ പ്രസിഡൻറ് ജോസുകുട്ടി പാഴുകുന്നേൽ ,നിയോ വൈസ് പ്രസിഡൻറ് ശശി താന്നിക്കൽ ,നിയോ ജന. സെക്രട്ടറിമനോജ് പുളിക്കൽ , മണ്ഡലം പ്രസിഡന്റുമാരായ സതീഷ് ബാബു ,സതീഷ് വടക്കൻ ,സജോഷ് തോമസ് ,സെബാസ്റ്റ്യൻ ജോസഫ് ,നിയോ. സെക്രട്ടറിമാരായ ശശികുമാർ സാർ ,വേണു .കർഷകർ യൂണിയൻ ജില്ലാ വൈ അനൂപ് പിച്ചകപള്ളിയിൽ .യൂത്ത് ഫ്രണ്ട് (ബി) നിയോ. പ്രസിഡൻറ് സുധീഷ് പഴനിലത്ത് ,കെ ടി യു സി (ബി) കടുത്തുരുത്തി നിയോ.പ്രസിഡൻറ് ലുക്കാച്ചൻ,രാജപ്പൻ ,രാജു ,വൈശാഖ് വേണു തുടങ്ങിയവർ പങ്കെടുത്തു .