Kerala

ഗുരുദേവ കൃതികൾ പാരായണം ചെയ്ത് ആത്മസാക്ഷാൽക്കാരം നേടണം സത്യൻ പന്തത്തല

Posted on

 

കോട്ടയം: ശ്രീനാരായണ മാസത്തിൽ ഗുരുദേവകൃതികൾ പാരായണം ചെയ്ത് ആത്മസാക്ഷാൽക്കാരം നേടണമെന്ന് ഗുരുധർമ്മ പ്രചാരണ സഭ ചീഫ് കോ-ഓർഡിനേറ്റർ സത്യൻ പന്തത്തല അറിയിച്ചു. ഗുരുദേവ ജയന്തി ദിനം ഉൾക്കൊള്ളുന്ന ചിങ്ങം ഒന്നുമുതൽ ശ്രീനാരായണ മാസമായും തുടർന്ന് ഗുരുദേവ സമാധി, ബോധാനന്ദ സ്വാമി സമാധി ഉൾപ്പെടെയുള്ള കന്നിമാസത്തിലെ ഒൻപത് ദിവസങ്ങളും ചേർത്താണ് ശ്രീനാരായണ മാസാചരണമായി ശിവഗിരി മഠം പ്രഖ്യാപിച്ചിരിക്കുന്നത്.

ഈ കാലയളവിൽ ഗുരുധർമ്മ പ്രചാരണ സഭയുടെ നേതൃത്വത്തിൽ നിരവധി കർമ്മപദ്ധതികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. ഗുരുജയന്തി വാരാഘോഷം:ഗുരുമന്ദിര പരിസരങ്ങൾ, സ്കൂളുകൾ , ആശുപത്രികൾ , പൊതുസ്ഥലങ്ങൾ എന്നിവ വൃദ്ധിയാക്കുക, ജാതിമത ഭേദമന്യേ നിർദ്ധനർക്ക് ഭക്ഷ്യ കിറ്റുകൾ ഗുരുനാമത്തിൽ വിതരണം ചെയ്യുക തുടങ്ങിയവയാണ് വാരാഘോഷത്തിൽ നിർവ്വഹിക്കേണ്ടത്.

ഈ ദിവസങ്ങളിൽ പ്രവർത്തകർ ഭവന സന്ദർശനങ്ങളും പ്രാർത്ഥനായോഗങ്ങളും സംഘടിപ്പിക്കണം. നിത്യവും ഗുരുദേവ ചരിത്രവും കൃതികളും പാരായണം ചെയ്യണം. ഭവന സന്ദർശന വേളയിൽ ജാതി മത ഭേദമന്യേ ഗുരുധർമ്മ പ്രചാരണ സഭയിൽ പരമാവധി അംഗങ്ങളെ ചേർക്കേണ്ടതാണ്. ഗുരുദേവൻ്റെ തിരു അവതാര സമയമായ രാവിലെ ആറു മുതൽ ആറ് മുപ്പതുവരെയുള്ള സമയത്ത് നിലവിളക്ക് കൊളുത്തി കുടുംബാംഗങ്ങൾ ഒത്തുചേർന്ന് ദിവസവും പ്രാർത്ഥിക്കണം. സഭാ പ്രവർത്തകരും എല്ലാ ശ്രീനാരായണീയരും ഇതൊരു സാധനയായി ഏറ്റെടുക്കണമെന്ന് ചീഫ് കോ -ഓർഡിനേറ്റർ അഭ്യർത്ഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version