Health
കണ്ണൂർ കടന്നപ്പള്ളി സ്വദേശിയായ മൂന്നര വയസ്സുകാരന് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരികരിച്ചു
കണ്ണൂർ കടന്നപ്പള്ളി സ്വദേശിയായ മൂന്നര വയസ്സുകാരന് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരികരിച്ചു.കണ്ണൂർ ഗവ.മെഡിക്കൽ കോളജിൽ ചികിത്സയിലുണ്ടായിരുന്ന കുട്ടിയെ വിദഗ്ധ ചികിൽസയ്ക്കായി കോഴിക്കോട് ഗവ.മെഡിക്കൽ കോളജിലേക്ക് മാറ്റി.
കഴിഞ്ഞദിവസം കുട്ടി വീടിന് സമീപമുള്ള തോട്ടിൽ കുളിച്ചിരുന്നു.രോഗ ലക്ഷണങ്ങളോടെ കുട്ടിയെ വ്യാഴാഴ്ചയാണ് കണ്ണൂർ മെഡിക്കൽ കോളജിലെത്തിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.