Kerala

അൽഫോൻസാമ്മ നമ്മുടെ വിശ്വാസത്തിന്റെ പൂർത്തീകരണമെന്നു മാർ ജോസഫ് കല്ലറങ്ങാട്ട്

Posted on

ഭരണങ്ങാനത്ത് ഭക്തിയുടെ ചിറകടി ശബദം മുഴങ്ങിയ അന്തരീക്ഷത്തിൽ പാലാ രൂപതാ മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ട് 10 ദിവസം നീണ്ടു നിൽക്കുന്ന അൽഫോൻസാമ്മ തീർത്ഥാടനത്തിന്റെ തിരുന്നാൾ കോടി ഉയർത്തി.അൽഫോൻസാമ്മ നമ്മുടെ ഭക്തിയുടെ പൂർത്തീകരണമെന്നാണ് കോടി ഉയർത്തിയ കല്ലറങ്ങാട്ട് പിതാവ് അഭിപ്രായപ്പെട്ടത്.

തിരുനാൾ ദിവസങ്ങളിൽ

മേജർ ആർച്ച് ബിഷപ്പുമാരായ മാർ റാഫേൽ തട്ടിൽ, കർദി നാൾ ബസേലിയോസ് മാർ ക്ലി മീസ് കാതോലിക്കാ ബാവ, കർ ദിനാൾ മാർ ജോർജ് ആലഞ്ചേ രി, മാർ ജോസഫ് പെരുന്തോ ട്ടം, മാർ ജോർജ് മഠത്തിക്കണ്ടം, മാർ റെമിജിയൂസ് ഇഞ്ചനാനി യിൽ മാർ ജോസ് പുളിക്കൽ,

മാർ മാത്യു അറയ്ക്കൽ, മാർ പ്രിൻ സ് പാണേങ്ങാടൻ, മാർ സെ ബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ, മാർ ജസ്റ്റിൻ മഠത്തിപ്പറമ്പിൽ, മാർ തോമസ് തറയിൽ എന്നി വർ കുർബാന അർപ്പിച്ച് സന്ദേ ശം നൽകും.

പ്രധാന തിരുനാൾ ദിവ സമായ 28-ന് രാവിലെ മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ നേർച്ചയപ്പം വെഞ്ചരിക്കും. തുടർന്ന് ഏഴിന് ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് കബ റിടത്തിൽ കുർബാനയർപ്പി ക്കും. ഇടവകദേവാലയത്തിൽ രാവിലെ 10.30-ന് കർദിനാൾ മാർ ജോർജ് ആലഞ്ചേരി റാസ അർപ്പിച്ച് തിരുനാൾ സന്ദേശം നൽകും. തുടർന്ന് തിരുനാൾ പ്രദക്ഷിണം.

തിരുനാളിൻ്റെ എല്ലാ ദിവ സങ്ങളിലും രാവിലെ 5.30, 6.45, 8.30, 10, 11.30, ഉച്ചകഴിഞ്ഞ് 2.30, നാല്, അഞ്ച്, ഏഴ് എന്നീ സമയങ്ങളിൽ കുർ ബാന തീർഥാടനകേന്ദ്രത്തിലു ണ്ടായിരിക്കും.രാവിലെ 11.30-ന് കുർബാന ബിഷപ്പുമാരുടെ കാർമികത്വ ത്തിലായിരിക്കും. എല്ലാ ദിവസ വും വൈകീട്ട് 6.15-ന് ജപമാല പ്രാർഥനയും നടത്തും.

തിരുനാളിൻറെ സുഗമമായ നടത്തിപ്പിന് പള്ളിക്കമ്മിറ്റി അംഗങ്ങളും ഷ്റൈനിലെ 101 അംഗ വൊളൻ്റിയർമാരും പ്ര വർത്തനസജ്ജമായിട്ടുണ്ട്.പൊതുജനങ്ങൾക്ക് വാഹന ങ്ങൾ പാർക്കുചെയ്യുന്നതിനും സൗകര്യം ഒരുക്കിയിട്ടുണ്ട്. കൊടിയേറ്റ് ചടങ്ങുകളിൽ റെക്ടർ ഫാ. അഗസ്റ്റിൻ പാലയ്ക്കാപ്പറമ്പിൽ, അഡ്മിനിസ്ട്രേറ്റർ ഫാ. ഗർവാ സിസ് ആനിത്തോട്ടം, വൈസ് റെക്ടർ ഫാ. ആൻ്റണി തോണ ക്കര എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version