Kerala
മഴക്കാല പൂർവ്വ ശുചീകരണവുമായി കേരളം മുന്നേറുമ്പോൾ മഴക്കാല പൂർവ്വ മലിനീകരണവുമായി കരൂർ പഞ്ചായത്ത് മുന്നോട്ട്
കോട്ടയം:പാലാ : മഴക്കാല പൂർവ്വ ശുചീകരണവുമായി കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങൾ മുന്നോട്ട് പോകുമ്പോൾ, മഴക്കാല പൂർവ്വ മലിനീകരണവുമായി ഒരു പഞ്ചായത്ത് കുതിച്ചു പായുകയാണ്.കോട്ടയം ജില്ലയിലെ പാലായ്ക്കടുത്തുള്ള പഞ്ചായത്തായ കരൂർ പഞ്ചായത്താണ് മഴക്കാലപൂർവ്വ മലിനീകരണവുമായി കേരളത്തിന് വ്യത്യസ്തമായ സന്ദേശം നൽകുന്നത്.
ഇടനാട് ഹൈസ്ക്കൂളിൻ്റെയും ,എൽ.പി സ്ക്കൂളിൻ്റെയും തൊട്ട് ചേർന്ന് കരൂർ പഞ്ചായത്ത് എം.സി.എഫ് സ്ഥാപിച്ച് പ്ളാസ്റ്റിക് മാലിന്യക്കൾ നിറയ്ക്കാൻ ആരംഭിച്ചത് മുതലാണ് ഇടനാട് സ്ക്കൂൾ പരിസരത്ത് മാലിന്യക്കൂമ്പാരം ഉയരാൻ തുടങ്ങിയത്.
സ്ത്രീകളുടെ സുരക്ഷാ പാടുകൾ മുതൽ ,മനുഷ്യമലം വരെ ഇവിടെ നിക്ഷേപിക്കുകയാണ് സാമുഹൃവിരുദ്ധർ .സ്ക്കൂൾ അധികൃതരും ,നാട്ടുകാരും പഞ്ചായത്തിൽ പരാതി പറഞ്ഞെങ്കിലും പഞ്ചായത്ത് ഭരിക്കുന്നവർ അതൊക്കെ കേട്ടില്ലെന്ന് നടിക്കുകയാണ്.
സ്ക്കൂൾ കുട്ടികൾ വേനൽക്കാലത്ത് ഈ മാലിന്യങ്ങൾ റോഡിൽ നിറഞ്ഞപ്പോൾ അതിനെ കവച്ച് വച്ചാണ് പഠനം തുടർന്നത്. ഡെങ്കിപനി പോലും റിപ്പോർട്ട് ചെയ്ത ഒരു പഞ്ചായത്താണ് കരൂർ.പക്ഷെ രോഗം പടർന്നിട്ട് ചികിത്സയൊരുക്കാനുള്ള തിരക്കിലാണ് കരൂർ പഞ്ചായത്ത് അധികാരികൾ .അധികാര സ്ഥാനങ്ങളിൽ പരാതിപ്പെട്ടിട്ടും ഒരു നടപടിയുമില്ലായെന്നാണ് നാട്ടുകാരായ പൊതുപ്രവർത്തകർ ജയ ചന്ദ്രൻ സാറും ,സോമൻ സാറും കോട്ടയം മീഡിയയോട് പറഞ്ഞത്. ആമയിഴഞ്ചാൻ തോടിന് സമാനമായ ദുരിതമാണ് ഇടനാട് കരയ്ക്ക് വന്ന് ചേർന്നതെന്ന് ഇരുവരും കോട്ടയം മീഡിയയോട് പറഞ്ഞു.
തങ്കച്ചൻ പാലാ
കോട്ടയം മീഡിയ