Kottayam

കോട്ടയം;കോഴിക്കോട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു അവധിയാണെന്ന് വ്യാജ വാർത്ത:പ്രചരിപ്പിച്ചവർക്കെതിരെ ക്രിമിനൽ കേസ് വരും

Posted on

കോട്ടയം :കോട്ടയം ;കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമെന്ന് കലക്ടർ. പൊതുജനങ്ങളിൽ തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന രീതിയിലുള്ള ഇത്തരം വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ ക്രിമിനൽ കേസ് ഉൾപ്പെടെയുള്ള കർശന നിയമ നടപടികൾ സ്വീകരിക്കുമെന്നും കലക്ടർ അറിയിച്ചു.

മഴക്കാലവുമായി ബന്ധപ്പെട്ട് ജാഗ്രതയോടെ നടപടികൾ സ്വീകരിച്ചു വരുമ്പോൾ പൊതുജനങ്ങളിൽ തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന രീതിയിലുള്ള ഇത്തരം വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ ക്രിമിനൽ കേസ് ഉൾപ്പെടെയുള്ള കർശന നിയമ നടപടികൾ സ്വീകരിക്കുമെന്നും കളക്ടർ പറഞ്ഞു .മഴക്കാല മുന്നറിയിപ്പുകൾക്ക് ആധികാരിക സ്രോതസ്സുകൾ മാത്രം ആശ്രയിക്കാനും കളക്ടർ നിർദ്ദേശിച്ചു.

ദുരിത പെയ്ത്ത് കേരളമാകെ ദുരന്തം സൃഷ്ടിക്കുമ്പോൾ പുതിയ ദുരന്തം സൃഷ്ടിക്കാതിരിക്കുക :വ്യാജ പ്രചാരങ്ങളിൽ കുടുങ്ങരുത് .അത് പ്രചരിപ്പിക്കരുത് 

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version