Kerala

മൂന്നിലവ് പഞ്ചായത്തിൽ LDF – UDF മുന്നണികൾ നടത്തുന്നത് ജനങ്ങളെ വിഢികളാക്കുന്ന രാഷ്ട്രീയ നാടകം – ബിജെപി 

Posted on

 

കോട്ടയം :മൂന്നിലവ്: ലൈഫ്മിഷൻ  അഴിമതിയി ലുടെ കുപ്രസിദ്ധിയാർജിച്ച മൂന്നിലവ് പഞ്ചായത്തിൽ ഇടത് വലത് മുന്നണികൾ ഭരണസ്തംഭനം മറച്ച് വെക്കാൻ അവിശ്വാസ നാടകങ്ങൾ നടത്തി ജനങ്ങളുടെ കണ്ണിൽ പൊടിയിടുകയാണെന്ന് BJP മൂന്നിലവ് പഞ്ചായത്ത് പ്രസിഡൻ്റ് ദിലിപ് മൂന്നിലവ്.

UDF മുന്നണിയിൽ ജോസഫ് ഗ്രൂപ്പിൽ മത്സരിച്ച് ജയിച്ച ജനപ്രതിനിധിയെ യുവജന പ്രസ്ഥാനത്തിൻ്റെ സംസ്ഥാന ജനറൽ സെക്രട്ടറിയാക്കി ഈ നാടകങ്ങൾക്ക് തുടക്കമിട്ടത് LDF മുന്നണിയിലുള്ള കേരള കോൺഗ്രസ് (M) എന്ന രാഷ്ട്രീയ പ്രസ്ഥാനമാണ്.
പരസ്യമായി കേരളാ കോൺഗ്രസ് (M) ൽ അംഗത്വമെടുത്തിട്ടും അദ്ദേഹത്തെ പാർട്ടിയിൽ നിന്നും പുറത്താക്കാതെ ഈ അവസരവാദ ;അവിശുദ്ധ ഇടപാടുകൾക്ക് കൂട്ട് നിൽക്കുകയാണ് UDF മുന്നണിയിലുള്ള കേരളാ കോൺഗ്രസ് (ജോസഫ്) വിഭാഗവും മുന്നണിക്ക് നേതൃത്വം നല്കുന്ന കോൺഗ്രസും

ജനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങളായ കടപുഴ പാലം,കുടിവെള്ളം, റോഡ്, വഴിവിളക്കുകൾ, മാലിന്യ സംസ്കരണം എന്നിവയിൽ ഒരു ഇടപെടലുകളും നടത്താതെ, ഇത്രയും കാലം കൂട്ടായ അഴിമതി നടത്തിയവർ പഞ്ചായത്ത് തിരഞ്ഞെടുപ്പ് അടുത്തതോടെ പൊറോട്ട് നാടകങ്ങളുമായി ഇറങ്ങി തിരിച്ചിരിക്കുകയാണ്.

മൂന്നിലവ് പഞ്ചായത്തിലെ അവസരവാദ രഷ്ട്രീയവും ഭരണസ്തംഭനവും പൊതുജനങ്ങളിൽ എത്തിക്കുവാൻ വ്യാപകമായ പ്രചരണങ്ങൾക്ക് തുടക്കം കുറിക്കുവാനാണ് BJP മൂന്നിലവ് പഞ്ചായത്ത് കമ്മറ്റിയുടെ തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version