Kerala
കാറിന് മുകളിലേക്ക് മരം വീണ് സ്ത്രീ മരിച്ചു:കാർ ഒതുക്കി നിർത്തി സാധനം വാങ്ങാൻ ഇറങ്ങുമ്പോഴാണ് അപകടമുണ്ടായത്
തിരുവനന്തപുരം വഴയിലയ്ക്ക് സമീപം കാറിന് മുകളിൽ മരം വീണുണ്ടായ അപകടത്തിൽ സ്ത്രീ മരിച്ചു.പരപ്പാറ സ്വദേശിനി മോളിയാണ് മരിച്ചത്. വാഹനം ഒതുക്കി നിർത്തിയതിനുശേഷം സാധനം വാങ്ങാൻ ഇറങ്ങിയപ്പോൾ ആയിരുന്നു അപകടം ഉണ്ടായത്.കാറിലുണ്ടായിരുന്ന രണ്ടാമത്തെയാൾക്ക് പരിക്കേറ്റു.
ഇരുവരെയും ഫയർഫോഴ്സ് എത്തി കാര് വെട്ടിപൊളിച്ചാണ് പുറത്തിറക്കിയത്.ഇവരെ രക്ഷപ്പെടുത്തിയ ഉടൻ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മോളിയുടെ ജീവൻ രക്ഷിക്കാനായില്ല.ഫയർ ഫോഴ്സ് മരം മുറിച്ച് മാറ്റി .