Kerala
മുദ്രപത്രത്തിൽ 500 രൂപയുടെ കള്ളനോട്ടടിച്ച് വിതരണം ചെയ്ത ഗ്രാഫിക്സ് ഡിസൈനർ അറസ്റ്റിൽ
തൃശൂർ :മുദ്രപത്രത്തിൽ 500 രൂപയുടെ കള്ളനോട്ടടിച്ച് വിതരണം ചെയ്ത ഗ്രാഫിക്സ് ഡിസൈനർ അറസ്റ്റിൽ.തൃശ്ശൂർ പാവറട്ടിയിൽ ഗ്രാഫിക് ഡിസൈനറായി ജോലിചെയ്യുന്ന ജെസ്റ്റിനാണ് അറസ്റ്റിലായത്.
ഇയാളുടെ പക്കൽനിന്നും 500 രൂപയുടെ 12 കള്ളനോട്ടുകൾ പോലീസ് കണ്ടെടുത്തു.കള്ളനോട്ടുകൾ പ്രിൻറ് ചെയ്യാനായി പ്രതി ഉപയോഗിച്ച പ്രിന്ററും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.കൊടുങ്ങല്ലൂർ ഡിവൈഎസ് പിയുടെ നേതൃത്വത്തിലുള്ള പൊലീസാണ് പ്രതിയെ പിടികൂടിയത്.