Kerala
ചക്കയിടാനായി പ്ലാവില്‍ ഏണി ചാരുന്നതിനിടെ ചക്ക തലയില്‍ വീണ് ഒരാൾ മരിച്ചു
ഇടുക്കി എട്ടാംമൈലില്‍ ചക്ക തലയില്‍ വീണ് ഒരാൾ മരിച്ചു. കല്ലോലിക്കല്‍ ദാമോദരന്‍ നായര്‍ (72) ആണ് മരിച്ചത്. ചക്കയിടാനായി പ്ലാവില്‍ ഏണി ചാരുന്നതിനിടെ ചക്ക തലയിലേക്ക് വീഴുകയായിരുന്നു.
ഉടൻ തന്നെ ദാമോദരനെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.