Kerala
പി എസ് സി കോഴ മുഹമ്മദ് റിയാസിൻ്റെ പങ്ക് അന്വേഷിക്കണം- യുവമോർച്ച പ്രസിഡണ്ട് സി ആർ പ്രഫുൽ കൃഷ്ണൻ
കോട്ടയം :പി എസ് സി അംഗമാകാൻ സി പി എം നേതാക്കൾ കോഴ ആവശ്യപ്പെട്ട സംഭവം അതീവ ഗൗരവമുള്ളതാണ്. മന്ത്രി മുഹമ്മദ് റിയാസിൻ്റ അറിവോടെയാണ് കോഴയിടപാടുകൾ നടന്നിട്ടുള്ളതെന്ന് യുവമോർച്ച സംസ്ഥാന അധ്യക്ഷൻ സി ആർ പ്രഫുൽ കൃഷ്ണൻ.
പി എസ് സി യുടെ വിശ്വാസ്യതയെ തകർക്കുന്ന വെളിപ്പെടുത്തലുകളാണ് പുറത്ത് വരുന്നത്. കോടികളുടെ കോഴഇടപാടുകളാണ് പി എസ് സി യെ കേന്ദ്രീകരിച്ച് സിപിഎം നേതാക്കൾ നടത്തുന്നത്.അർഹതപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് നിയമനം പോലും നൽകാതെ താൽക്കാലിക ക്കാരെ തിരുകിക്കയറ്റിയും സ്ഥിരപ്പെടുത്തിയും പി എസ് സി യിലൂടെ വലിയ ക്രമക്കേടുകൾ നടത്തുകയാണ്. കോഴ കൊടുത്ത് വാങ്ങിയ വലിയ പ്രതിഫലം വാങ്ങുന്ന പി എസ് സി അംഗമെന്ന പോസ്റ്റിലിരിക്കുന്നവരാണ് ഈ തട്ടിപ്പ് നടത്തുന്നത്.
തട്ടിപ്പിൻ്റെ പര്യായമായി സി പി എം മാറിയിരിക്കുന്നു.മന്ത്രിക്ക് പങ്കില്ല എന്ന ഗോവിന്ദൻ മാസ്റ്ററുടെ പ്രസ്താവന പരിഹാസ്യമാണ്. മുഹമ്മദ് റിയാസിൻ്റെ പങ്കിനെക്കുറിച്ചും, മുഴുവൻ പി എസ് സി അംഗങ്ങളുടെ നിയമനങ്ങളെക്കുറിച്ചും സമഗ്ര അന്വേഷണം വേണമെന്നും യുവമോർച്ച സംസ്ഥാന അധ്യക്ഷൻ സി ആർ പ്രഫുൽ കൃഷ്ണൻ ആവശ്യപ്പെട്ടു.