Kerala
ഈശോയെ ഈ നരേന്ദ്ര മോദിയെയും ;അമിത് ഷായെയും ഇന്ത്യയ്ക്ക് പുറത്താക്കി ഈ നാടിനെ രക്ഷിക്കണേ:വെളുപ്പിന് അഞ്ചരയ്ക്കുള്ള കുർബാന മദ്ധ്യേ ഭക്തന്റെ ഉള്ളുരുകിയുള്ള പ്രാർത്ഥന
കോട്ടയം :പാലാ :ഈശോയെ ഈ നരേന്ദ്ര മോദിയെയും ;അമിത് ഷായെയും ഇന്ത്യയ്ക്ക് പുറത്താക്കി ഈ നാടിനെ രക്ഷിക്കണേ:വെളുപ്പിന് അഞ്ചരയ്ക്കുള്ള കുർബാന മദ്ധ്യേ ഭക്തന്റെ ഉള്ളുരുകിയുള്ള പ്രാർത്ഥന കുർബാനയിൽ പങ്കെടുക്കാനെത്തിയ ഭക്ത ജനങ്ങളെ ഭക്തിയിൽ നിന്നും ചിരിയിലേക്ക് കൊണ്ടുപോയി .
പാലാ ളാലം സെന്റ് മേരീസ് പള്ളിയിൽ രാവിലെ അഞ്ചരയ്ക്കുള്ള കുർബാനയിൽ സ്ഥിരമായി പങ്കെടുത്തുകൊണ്ടിരിക്കുന്ന ഒരു ഭക്തനാണ് തന്റെ മാനസീക വ്യാപാരങ്ങൾ ഈശോയ്ക്ക് സമർപ്പിച്ചു പ്രാർഥിച്ചത് .ഇന്ന് അഞ്ചരയ്ക്കുള്ള കുർബാന സെന്റ് മേരീസ് പള്ളി വികാരി ഫാദർ ജോസഫ് തടത്തിലായിരുന്നു മുഖ്യ കാർമ്മികൻ.കുർബാനയുടെ പകുതിക്കു ശേഷം ഭക്തർക്ക് വിശുദ്ധ കുർബാന നൽകുന്ന സമയത്തുള്ള ഇടവേളയിൽ പള്ളി നിശ്ശബ്ദമായിരുന്ന സമയത്താണ് ഭക്തൻ ഉറക്കെ ഈശോയോട് തന്റെ ആവശ്യങ്ങൾ ഉണർത്തിച്ചത്.
ഇത് കേട്ട ഭക്ത ജനങ്ങൾ ഭക്തിയുടെ പാരവശ്യത്തിൽ നിന്നും ചിരിയുടെ മേഖലയിലേക്ക് കടന്നെങ്കിലും ഇതൊന്നും അറിയാത്ത കാർമ്മികൻ വിശുദ്ധ കുർബാന ഭക്തർക്ക് നൽകിയശേഷം കുർബാന തുടരുകയായിരുന്നു.ഭക്തന്റെ