Kerala

ആരും പേടിക്കണ്ട! കേരളത്തിൽ ഇന്ന് പല സമയങ്ങളിൽ സൈറണുകൾ മുഴങ്ങും

Posted on

കൊച്ചി: കവചം മുന്നറിയിപ്പ് സംവിധാനത്തിന്റെ ഭാ​ഗമായി വിവധയിടങ്ങളിൽ സ്ഥാപിച്ചിട്ടുള്ള 85 സൈറണുകളുടെ പ്രവർത്തന പരീക്ഷണം ഇന്ന് വിവിധ സമയങ്ങളിൽ നടത്തുമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. പരീക്ഷണമായതിനാൽ ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്ന് അതോറിറ്റി അറിയിച്ചു.

എറണാകുളം ജില്ലയിൽ പള്ളിപ്പുറം, തുരുത്തിപ്പുറം, പാലിയം ​ഗവൺമെൻ്റ് എച്ച്എസ്എസ് ചേന്ദമം​ഗലം, ​ഗവ ജെബിഎസ് കുന്നുകര, ​ഗവ എംഐയുപിഎസ് വെളിയത്തുനാട്, ​ഗവ എച്ച്എസ്എസ് വെസ്റ്റ് കടുങ്ങല്ലൂർ, ​ഗവ ബോയ്സ് എച്ച്എസ്എസ് ആലുവ, ​ഗവ ഹയർ സെക്കൻഡറി സ്കൂൾ, ശിവൻകുന്ന്, മൂവാറ്റുപുഴ ​ഗവ ഹയർ സെക്കൻഡറി സ്കൂൾ, മുടിക്കൽ, എറണാകുളം ​ഗവ ​ഗസ്റ്റ് ഹൗസ്, ജില്ല എമർജൻസി ഓപ്പറേഷൻ സെന്റർ, കളക്ട്രേറ്റ്, കാക്കനാട് എന്നിവിടങ്ങളിലാണ് സൈറണുകൾ സ്ഥാപിച്ചിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version